മോദിസര്‍ക്കാരിന്‍റെ കീ‍ഴില്‍ ജനജീവിതം ദുസ്സഹം; കാലം ആവശ്യപ്പെടുന്ന പോരാട്ടം ഏറ്റെടുക്കുന്നുവെന്ന് സിഐടിയു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് സി ഐ ടി യു. തൊഴിലാളികള്‍ക്കൊപ്പം കര്‍ഷകരെ കൂടി അണിനിരത്തി തീവ്രമായ സമരങ്ങള്‍ക്ക് സി ഐ ടി യു മുന്‍കൈ എടുക്കുമെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ച, ജനറല്‍ കൗണ്‍സിലില്‍ ഇന്ന് പൂര്‍ത്തിയാകും.

മോഡി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് ജനജീവിതം കൂടുതല്‍ ദുസ്സഹമായെന്ന് കോഴിക്കോട് നടക്കുന്ന സി ഐ ടി യു ജനറല്‍ കൗണ്‍സില്‍ വിലയിരുത്തി. ജീവനോപാധികള്‍ക്ക് നേരെ പോലും കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തീവ്രമായ പോരാട്ടം നടത്തണമെന്ന് ജനറല്‍ കൗണ്‍സില്‍ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമഭേദഗതി തൊഴിലാളികള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കും. ഇന്ത്യയിലെ ഭൂരിപക്ഷം തൊഴിലാളികളും കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യുന്നവരും സാമൂഹ്യ സുരക്ഷിതത്വം ഇല്ലാത്തവരുമാണ്. കര്‍ഷകരെ കൂടി അണിനിരത്തി യോജിച്ച പ്രക്ഷോഭത്തിന് സി ഐ ടി യു മുന്‍കൈ എടുക്കുമെന്ന് കൗണ്‍സിലിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ അറിയിച്ചു.

ലോക്പാല്‍ ബില്ലിനായി അണ്ണാഹസാരെ നടത്തുന്ന സമരം വൈകിപ്പോയെന്നും ചോദ്യത്തിന് മറുപടിയായി തപന്‍സെന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ച കൗണ്‍സിലില്‍ ഇന്ന് പൂര്‍ത്തിയാകും. സംഘടനാ രേഖ പുതുക്കാനുളള കരട് പ്രമേയം ഇന്ന് അവരിപ്പിക്കും. ഇതിന്മേലുളള ചര്‍ച്ച നാളെയാണ് നടക്കുക. എളമരം കരീം, പി കെ മുകുന്ദന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News