സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ കോഴിക്കോട്ട് തുടരുന്നു; സംഘടനാ രേഖ പുതുക്കാനുളള കരടിന്മേല്‍ ചര്‍ച്ച ഇന്ന്

കോഴിക്കോട്ട് : സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ കോഴിക്കോട്ട് തുടരുന്നു, സംഘടനാ രേഖ പുതുക്കാനുളള കരടിന്മേല്‍ ചര്‍ച്ച ഇന്ന്. ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന പോലീസ് നടപടിയെ ജനറല്‍ കൗണ്‍സില്‍ അപലപിച്ചു.

ദളിതര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ലഘൂകരിച്ച സുപ്രീകോടതി വിധിക്കെതിരെ, കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്ന് സി ഐ ടി യു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സി ഐ ടി യു ദേശീയ ജനറല്‍ കൗണ്‍സില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ അവതരിപ്പിച്ച സംഘടനാ രേഖ പുതുക്കാനുളള കരടിന്മേലുളള ചര്‍ച്ചയാണ് ഇന്ന്. 1993 ല്‍ ഭുവനേശ്വര്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച സി ഐ ടി യു സംഘടനാ രേഖ കാലോചിതമായി പുതുക്കും.

പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ച പൂര്‍ത്തിയായി, പുതുതായി രണ്ട് പ്രമേയങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. ജെ എന്‍ യു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും തല്ലിച്ചതച്ച പോലീസ് നടപടിയെ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ക്യാമ്പസില്‍ സാമൂഹികനീതിയും ലിംഗനീതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചാണ് പോലീസ് ചോരയില്‍ മുക്കിയത്.

ജെ എന്‍ യു അധികൃതരുടെ ഏകാധിപത്യ നടപടികള്‍ പിന്‍വലിക്കണമെന്നും അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അധ്യപകനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിനെതിരെ നടപടി എടുക്കണം.

പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെളളം ചേര്‍ത്ത സുപ്രീകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുനപരിശോധനാ ഹര്‍ജി നല്‍കണെമന്നും സി ഐ ടി യു കൗണ്‍സില്‍ ആവശ്യപ്പെട്ടു.

നിയമം ലഘൂകരിച്ച നടപടിയെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സാമൂഹ്യനീതിക്കും തുല്യതക്കുമെതിരെ നില്‍ക്കുന്ന ശക്തികള്‍, ദളിത് വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം വ്യാപിപ്പിക്കുമെന്ന ഉത്കണ്ഠയും കൗണ്‍സില്‍ രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News