ബച്ചന്റെ മകനായി ഋഷി കപൂര്‍; ‘102 നോട്ട് ഔട്ട് പോസ്റ്റര്‍ ഔട്ട്; വിശേഷങ്ങള്‍ ഇങ്ങനെ

അമിതാഭ് ബച്ചന്‍, ഋഷി കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത് വന്നു. കോമഡിയ്ക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ 102 വയസ്സുള്ള കഥാപാത്രമായാണ് എത്തുന്നത്.

ബച്ചന്‍റെ മകനായാണ് ഋഷി കപൂര്‍ ഈ ചിത്രത്തില്‍ എത്തുന്നത്.27 വര്‍ഷത്തിനു ശേഷമാണ് ഇരുവരുംസ്‌ക്രീനില്‍ ഒരുമിച്ച് എത്തുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ് ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭൂഷണ്‍ കുമാറും, കൃഷന്‍ കുമാറും ചേര്‍ന്നാണ്‌. മെയ് 4 ന് ഈ ചിത്രം ലോകമെമ്പാടുമുളള തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

ബച്ചന്റെ മകനായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News