സ്ത്രീകള്‍ പോലും മോഹിച്ചു പോകുന്ന സൗന്ദര്യം; പുരുഷന്മാര്‍ വ്രതം നോറ്റ് പെണ്‍ വേഷം കെട്ടി വിളക്കെടുക്കുന്ന അപൂര്‍വ്വ ഉത്സവം

അഭിഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാര്‍ വ്രതം നോറ്റ് പെണ്‍ വേഷം കെട്ടി വിളക്കെടുക്കുന്ന അപൂര്‍വ്വ ഉത്സവങ്ങളില്‍ ഒന്നാണ് കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക്. ഇനി രണ്ടു നാള്‍ ക്ഷേത്രപരിസരം മുഴുവന്‍ വിളക്കേന്തിയ പുരുഷാംഗനമാരെക്കൊണ്ട് നിറയും.

സ്ത്രീകള്‍ പോലും മോഹിച്ചു പോകുന്ന സൗന്ദര്യമായിരുന്നു പുരുഷാംഗനമാരുടേത്. കൊറ്റന്‍കുളങ്ങര ദേവിക്കുമുന്നില്‍ ചമഞ്ഞു വിളക്കെടുത്താല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് ഇവിടത്തെ വിശ്വാസം.

പാവാടയും ബ്ലൗസും, സെറ്റുമുണ്ട്,സാരി,ചുരിദാര്‍,വേഷങളില്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ വിളക്കെടുക്കാനെത്തിയിരുന്നു.കേരളത്തിന് പുറമെ ഇതര സമസ്ഥാന സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സും ദേവീ പ്രീതിക്കായി പുരഷാങ്കനമാരായി ചമയ വിളകെടുക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News