കലിയടങ്ങാതെ ആര്‍ എസ് എസ്; സിപിഐഎം കലഞ്ഞൂര്‍ ലോക്കല്‍ കമ്മറ്റി ഓഫിസ് തല്ലിത്തകര്‍ത്തു; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട: സിപിഐഎം കലഞ്ഞൂര്‍ ലോക്കല്‍ കമ്മറ്റി ഓഫിസിനു നേരെ ആക്രമണം. പുലര്‍ച്ചെ 12.30ഓട് കൂടെയാണ് ഒരു സംഘം ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ഓഫീസ് അക്രമിച്ചത്.

ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്ത് കടന്ന സംഘം ഓഫീസിലെ ഫയലുകള്‍ എല്ലാം നശിപ്പിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ കൊടിമരവും തകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് 5 ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here