സുസൂക്കി സൂപ്പര്‍ ബൈക്കുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

സൂപ്പര്‍ ബൈക്കു പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസൂക്കി ഇന്ത്യയില്‍ സൂപ്പര്‍ബൈക്കുകളുടെ വില വെട്ടിക്കുറച്ചു. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളുടെ ഇറക്കുമതി തീരുവ 25 ശതമാനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഹയബൂസ, GSXR1000R എന്നീ മോഡലുകളുടെ വിലകുറച്ചത്.

13.87 ലക്ഷം രൂപ പ്രൈസ്ടാഗില്‍ എത്തിയിരുന്ന ഹയബൂസയുടെ വിലയില്‍28,000 രൂപയാണ് സുസൂക്കി വെട്ടികുറച്ചത്. അതേസമയം GSXR1000R മോഡലില്‍ 2.2 ലക്ഷം രൂപയാണ് സുസൂക്കി കുറച്ചത്. GSXR1000R ഇനി 19.8 ലക്ഷം രൂപയില്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News