തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട കൊടും കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

നോയിഡ: പൊലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശ്രാവണ്‍ ചൗധരിയെന്ന ഡല്‍ഹിക്കാരനാണ്, നോയിഡ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നും നാടന്‍ തോക്കുകളും മറ്റും കണ്ടെത്തി.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാളില്‍ നിന്ന് ഒരു എകെ 47ഉം നാടന്‍ തോക്കും പിടിച്ചെടുത്തു. കൊലപാതകമടക്കം നിരവധിക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. ശ്രാവണിനെതിരെ നോയിഡയിലും ഡല്‍ഹിയിലും കേസുകളുണ്ട്.

ഒരുലക്ഷം രൂപയും ഒരു പിസ്റ്റളും ബൈക്കും സംഭവസ്ഥലത്തു നിന്നു പിടിച്ചെടുത്തു. ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരനും പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here