കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവുമായി ഈരാറ്റുപേട്ട ജനമൈത്രി എസ് ഐ; ദൃശ്യങ്ങള്‍ പുറത്ത്

തെറിയഭിഷേകവുമായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ജനമൈത്രിപൊലീസ്.പരിശോധനക്കിടെ പിടികൂടിയ വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തതാണ് എസ് ഐ യെ പ്രകോപിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് യുവാക്കളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ എസ്.ഐ ചീത്ത വിളിച്ചത്.

പരിശോധനക്കിടെ പിടികൂടിയ വാഹനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോ‍ഴായിരുന്നു എസ് ഐ ഏമാന്റെ പൂരപ്പാട്ട്.പൊലീസ് സ്റ്റേഷൻ സ്വന്തം തറവാട്ടു സ്വത്താണെന്ന രീതിയിലായിരുന്നു യുവാക്കളോടുള്ള ഇയാളുടെ പെരുമാറ്റം.എരപ്പാളികളുടെ വാഹനം പാർക്കു ചെയ്യാനുള്ള സ്ഥലമല്ല പൊലീസ് സ്റ്റേഷൻ എന്നു പറഞ്ഞായിരുന്നു കേട്ടാൽ അറക്കുന്ന ഭാഷയിലുള്ള ചീത്തവിളി.

ജനമൈത്രി പൊലീസ് എന്ന ബോർഡ് വച്ചിട്ടുണ്ടെങ്കിലും ഈരാറ്റുപേട്ട സ്റ്റേഷനിൽ അതൊന്നും ബാധകമല്ല.വാഹനം പിടിച്ചതുമുതൽ ചീത്തവിളി തുടങ്ങിയ ഏമാന്റെ മാതൃഭാഷാസ്നേഹം യുവാക്കളിൽ ഒരാൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങൾ വ‍ഴി പ്രചരിപ്പിച്ചതോടെയാണ് എസ് ഐ ഏമാന്റെ ഭാഷാശുദ്ധി നാട്ടുകാർക്ക് ബോധ്യമായത്. വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം എസ് പി റിപ്പോര്‍ട്ട് തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here