ക്രിക്കറ്റ് താരം മുഹമ്മദ് ഷമി സഞ്ചരിച്ച കാര്‍ ട്രക്കുമായി ഇടിച്ചു; തലയ്ക്ക് പരിക്കേറ്റ് ഷമി ആശുപത്രിയില്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്കേറ്റു. ഡെറാഡൂണില്‍ നിന്ന് ദില്ലിയിലേക്ക് പോകുമ്പോഴായിരുന്നു ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമിയെ ഡറാഡൂണിലെ സ്വകാര്യ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന ഷമി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നേരത്തെ ഭാര്യയുമായി ഉണ്ടായ കുടുംബ പ്രശ്‌നങ്ങള്‍ ഏറെ വിവാദങ്ങള്‍ ശ്രൃഷ്ടിച്ചിരുന്നു. ഷമിയുടെ ഭാര്യ ഹസിന്‍ ജാഹന്‍റെ പരാതിയെ തുടർന്നു അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel