നെറികേടിന്റെ കളി; രാജ്യം തലകുനിക്കുന്നു; സ്മിത്തിനെതിരെ നടപടിക്കൊരുങ്ങി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; നായകസ്ഥാനം തെറിച്ചേക്കും

ക്രിക്കറ്റിനെ നാണം കെടുത്തിയ സ്മിത്തിനെതിരെ നടപടിക്കൊരുങ്ങി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. സ്മിത്തിനെതിരെ നടപടിയെടുക്കാനും നായകസ്ഥാനത്തുനിന്നും മാറ്റാനുമൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിലാണ് പന്തില്‍ കൃത്രിമം കാട്ടിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തിയതോടെയാണ് സംഭവം പുറത്തായത്.പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഇതിനു ശ്രമിച്ചതെന്നാണ് താരം സമ്മതിച്ചത്.

പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യങ്ങള്‍ സമ്മതിച്ച് സ്മിത്ത് രംഗത്തെത്തിയത്. ത് ഒരു ടീം ടാക്ടിക്സായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News