പന്തില്‍ കൃത്രിമം; ക്യാപ്റ്റര്‍ മാന്യനല്ല; സ്റ്റീവ് സ്മിത്തിനും വാര്‍ണര്‍ക്കും ഒടുവില്‍ നാണംകെട്ട രാജി

കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന് തുടര്‍ന്ന് വിവാദങ്ങള്‍കത്തവെ ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്റ്റീവ്
സ്മിത്ത് രാജി വെച്ചൊഴിഞ്ഞു. വൈസ്‌ക്യാപ്റ്റന്‍ വാര്‍ണറും രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. പകരം ടിം പെയ്ന്‍
പുതിയ ക്യാപ്റ്റനാകും. വലിയ വാവാദമായ സംഭവമായിരുന്നു പന്തു ചുരുണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള കേപ്ടണ്‍ ടെസ്റ്റിന്റെ 43 ഓവറിലായിരുന്നു പന്തില്‍ കൃത്രിമം കാട്ടിയ സംഭവം.

ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ടും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും കുറ്റസമ്മതം നടത്തിയതോടെയാണ് സംഭവം പുറത്തായത്.പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഇതിനു ശ്രമിച്ചതെന്നാണ് താരം സമ്മതിച്ചത്.

പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യങ്ങള്‍ സമ്മതിച്ച് സ്മിത്ത് രംഗത്തെത്തിയത്.ത് ഒരു ടീം ടാക്ടിക്സായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം.

ക്രിക്കറ്റിനെ നാണം കെടുത്തിയ സ്മിത്തിനെതിരെ നടപടിയെടുക്കുമെന്ന നേരവത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. സ്മിത്തിനെതിരെ നടപടിയെടുക്കുമെന്നും നായകസ്ഥാനത്തുനിന്നും മാറ്റുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here