നിരാഹാരം നാലാംദിവസത്തില്‍; അണ്ണാ ഹസാരയുടെ ആരോഗ്യനില മോശമാകുന്നു; വിജയം കാണുന്നതുവരെ സമരമെന്ന് അണ്ണാഹസാരെ

ദില്ലി:ലോക്പാല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ദില്ലി രാം ലീല മൈതാനിയില്‍ നിരാഹാരം കിടക്കുന്ന അണ്ണാ ഹസാരയുടെ ആരോഗ്യനില മോശമാകുന്നു. പ്രസംഗികരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ സമരം വിജയം കാണുന്നത് വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് അണ്ണാ ഹസാരെ. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ അണ്ണാ ഹസാരെയെ സന്ദര്‍ശിക്കും

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുകയാണ്. ആരോഗ്യനില മോശമായതുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പ്രസംഗികരിതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ലോക്പാല്‍ നിയമം രൂപീകരിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു.

മരണം വരെ സമരമിരിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കര്‍ഷകരുടെ ഉന്നമനത്തിനായുള്ള സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യമായി മുന്നോട്ട് പോകുമെന്ന് സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരും വ്യക്തമാക്കി.

നിരവധി കര്‍ഷക സംഘടനകളും വനിതാ സംഘടനകളും അണ്ണാ ഹസാരെയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് രാം ലീല മൈതാനിയിലെത്തിയിട്ടുണ്ട്.സമരം മൂന്നു ദിവസമായെങ്കിലും സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഇപ്പോഴും പൂര്‍ണ്ണ ആവേശത്തിലാണ്. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധിക്കാനാണ് സമരക്കാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here