രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: അപകടത്തില്‍ പരുക്കേറ്റ രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 336-ാംവകുപ്പ് പ്രകാരം തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്.

രോഗിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. എണീറ്റു നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ അവശനായിരുന്നു. ഡ്രൈവര്‍ രോഗിയോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് സ്ട്രച്ചറില്‍ തലകീഴായി കിടത്തിയത്.

സ്‌ട്രെച്ചറില്‍ മലമൂത്ര വിസര്‍ജനവും രോഗി നടത്തിയിരുന്നു. ഇതിന്റെ അരിശം തീര്‍ക്കാനായിരുന്നു ഇത്തരത്തിലൊരു ക്രൂരത ഡ്രൈവര്‍ കാണിച്ചതെന്നാണ് വിവരം. ഡ്രൈവറുടെ മോശം പ്രവര്‍ത്തിക്ക് സാക്ഷിയായവര്‍ അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

ആദ്യം ജില്ലാ ആശുപത്രിയിലേക്കെത്തിക്കുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുകയുമായിരുന്നു. അപകടത്തില്‍ പരുക്കേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News