വയല്‍സമരക്കാരെ കൂട്ടുപിടിച്ച് കീഴാറ്റൂരിനെ കവരാന്‍ ആര്‍ക്കും കഴിയില്ലെന്ന് സന്തോഷ് കീഴാറ്റൂര്‍; സ്വന്തം നാടിനെ കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും

കണ്ണൂര്‍: വയല്‍സമരക്കാരെ കൂട്ടുപിടിച്ച് കീഴാറ്റൂരിനെ കവരാന്‍ ആര്‍ക്കും കഴിയില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍.

ദേശീയപാത വികസന വിഷയത്തില്‍ കീഴാറ്റൂര്‍ ഗ്രാമവാസികള്‍ക്കെതിരെ ഛിദ്രശക്തികള്‍ നടത്തുന്ന അപവാദങ്ങളിലൂടെ തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കി.

25 വര്‍ഷമായി നാടകം കളിച്ച് നടക്കുമ്പോഴും പ്രിയപ്പെട്ട നാടായി കാത്ത് സൂക്ഷിക്കുന്നത് കീഴാറ്റൂരിനെയാണ്. വലിയ പൂജകളോ ആചാരങ്ങളോ നടക്കാത്ത ഞങ്ങളുടെ നാട്ടിലേ ക്ഷേത്രത്തിലേക്കുപോലും പലതുമായി പലരും കടന്നുവരികയാണ്.

ഒരു കൊടിക്ക് കീഴില്‍ അണിനിരക്കുന്ന കീഴാറ്റൂരുകാരെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നാണ് കീഴാറ്റൂരിന് കേരളത്തോട് പറയാനുള്ളത്. സ്വന്തം നാടിനെ കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാന്‍ നാട്ടുകാരോടൊപ്പം തയ്യാറാകുമെന്നും സന്തോഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News