16കാരിയെ പീഡിപ്പിച്ച കേസില്‍ പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ മകന്‍ അറസ്റ്റില്‍; പീഡനത്തിനിരയായത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

ഇടുക്കി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പൊമ്പിളൈ ഒരുമ നേതാവായ ഗോമതിയുടെ മകന്‍ അറസ്റ്റില്‍.

ദേവികുളം ഒ.ഡി.കെ ഡിവിഷന്‍ സ്വദേശിയായ വിവേക് അഗസ്റ്റിന്‍ (22) ആണ് അറസ്റ്റിലായത്. വിഷാദരോഗം ബാധിച്ച പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് വിവരം പുറത്തറിയുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

പെണ്‍കുട്ടിയും യുവാവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ കുടുംബം പെണ്‍കുട്ടിയെ ഈ ബന്ധത്തില്‍ നിന്നും വേര്‍പ്പെടുത്താന്‍ ശ്രമിക്കുകയും പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്തുവരുന്നത്.

കൗണ്‍സിലിംഗ് സെന്ററില്‍നിന്നും പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നാലു മാസം ഗര്‍ഭിണിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here