വിലക്കുകള്‍ക്കെതിരെ ദേശീയ ട്രോള്‍ മത്സരം: വിഷയം: ‘മിണ്ടിപ്പോകരുത്’

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡ് പരിപാടിയുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ട്രോള്‍ മത്സരത്തിനുള്ള എന്‍ട്രികള്‍ ആരംഭിച്ചു.

മിണ്ടിപ്പോകരുത് (Just shut up) എന്ന വിഷയത്തില്‍ സ്റ്റില്‍ ആയും വീഡിയോ ആയും രണ്ട് വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ നല്‍കേണ്ടത്. ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ www.youthconcord.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.

15നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വിലക്കുകള്‍ നേരിടുന്ന പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ട്രോളുകള്‍ തയ്യാറാക്കേണ്ടത്.

ഒരാള്‍ക്ക് ഓരോന്നിലും മൂന്ന് വീതം എന്‍ട്രികള്‍ നല്‍കാം. ഓരോ വിഭാഗത്തിനും 50,000, 25,000, 10,000 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.

വിവരങ്ങള്‍ക്ക്, ഫോണ്‍: 0471 2733602, 9447061461. ഇമെയില്‍: youthconcord2018@gmail.com.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News