‘വെള്ളക്കാരന് മുമ്പില്‍ നഗ്‌നരാകാം’; വിവാദപരാമര്‍ശത്തില്‍ ന്യായീകരണവുമായി കണ്ണന്താനം

വെള്ളകാരന് മുമ്പില്‍ നഗ്‌നരാകാം, ആധാര്‍ ചോര്‍ന്നാലെ പ്രശ്‌നമുള്ളു എന്ന വിവാദപരാമര്‍ശത്തിന് ന്യായീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

അമേരിക്കയിലേക്ക് പോകണമെങ്കില്‍ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ പത്തു പേജ് പൂരിപ്പിച്ചു നല്‍കണം. ആധാറില്‍ വളരെ കുറച്ചു വിവരങ്ങള്‍ മാത്രം ചോദിക്കുമ്പോഴാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞു.

കണ്ണന്താനത്തിന്റെ വിവാദ പരാമര്‍ശം ഇങ്ങനെ: ‘ആധാര്‍ വിവരങ്ങള്‍ പുറത്താകുമ്പോള്‍ മാത്രമേ ഇവിടെ പ്രശ്‌നമുള്ളൂ. അമേരിക്കയിലേക്ക് പോകണമെങ്കില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ പത്ത്‌പേജില്‍ കുറയാതെ പൂരിപ്പിച്ച് നല്‍കണം. വെള്ളക്കാരന് മുന്നില്‍ നഗ്‌നരാകാനും ആളുകള്‍ക്ക് മടിക്കില്ല.’
ഇതിനെ തുടര്‍ന്നാണ് ന്യായീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയത്.

ആധാറിനായി സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല. അതില്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നും കണ്ണന്താനം പറഞ്ഞു.

കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ഡേറ്റ ചോര്‍ത്തല്‍ വിവാദം വിവിധ ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നാലെയാണ് സര്‍ക്കാരിനു സ്വകാര്യ വിവരങ്ങള്‍ കൈമാറാനുള്ള പൗരന്‍മാരുടെ എതിര്‍പ്പിനെ പരിഹസിച്ച് കണ്ണന്താനത്തിന്റെ രംഗപ്രവേശം.

മോദിയുടെ സ്വന്തം മൊബൈല്‍ മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പിന്റെ പേരിലും ഡേറ്റ ചോര്‍ത്തല്‍ വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News