മാന്യതയില്ലാത്ത കളി; സ്റ്റീവ് സ്മിത്ത് രാജിവെച്ചിട്ടും കാര്യമില്ല; ഐസിസി വിലക്കേര്‍പ്പെടുത്തി; കൂടുതല്‍ നടപടിയുണ്ടായേക്കും

മെല്‍ബണ്‍;ലോകക്രിക്കറ്റില്‍ വീണ്ടും മാന്യതയില്ലാത്ത കളി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്.

പ​ന്തി​ൽ കൃ​ത്രി​മം കാ​ണി​ച്ചു വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നു ഐസിസിയുടെ റെഡ്കാര്‍ഡ്. നാ​യ​ക​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന സ്റ്റീ​വ് സ്മി​ത്തി​നെ ഐ​സി​സി ഒ​രു ടെ​സ്റ്റി​ൽ​നി​ന്നു വി​ല​ക്കി. മാ​ച്ച്ഫീ മു​ഴു​വ​നാ​യി സ്മി​ത്ത് പി​ഴ​യൊ​ടു​ക്ക​ണമെന്നും ഐസിസി വ്യക്തമാക്കി.

പ​ന്തി​ൽ കൃ​ത്രി​മം ന​ട​ത്തി​യ കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് മാ​ച്ച്ഫീ​യു​ടെ 75 ശ​ത​മാ​നം പി​ഴ​യൊ​ടു​ക്കാ​നും ഐ​സി​സി വി​ധി​ച്ചു. കൂ​ടാ​തെ, മൂ​ന്നു ഡീ​മെ​റി​റ്റ് പോ​യി​ന്‍റു​ക​ളും ന​ൽ​കി. ഒ​രു ടെ​സ്റ്റി​ൽ​നി​ന്നു വി​ല​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ജൊ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ന​ട​ക്കു​ന്ന നാ​ലാം ടെ​സ്റ്റ് സ്മി​ത്തി​നു ന​ഷ്ട​മാ​കും.

കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. താത്കാലിക നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്മിത്തിന് കൂടുതല്‍ കാലം വിലക്ക് ലഭിക്കാനാണ് സാധ്യത.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​നം ബാ​ൻ​ക്രോ​ഫ്റ്റ് പ​ന്തി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വം സ്മി​ത്ത് ഏ​റ്റു​പ​റ​യു​ക​യും ചെ​യ്തു. വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ ക്യാ​പ്റ്റ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ൽ​കം ടേ​ണ്‍​ബു​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ശേ​ഷം ന​ട​പ​ടി​യെ​ന്ന​താ​യി​രു​ന്നു ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ക്യാ​പ്റ്റ​ൻ രാ​ജി​വ​ച്ചൊ​ഴി​യു​ക​യാ​യി​രു​ന്നു.

ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ ഇ​രു​വ​രു​ടേ​യും രാ​ജി സ്ഥി​രീ​ക​രി​ച്ചു. സ്മി​ത്തി​നു പ​ക​രം വി​ക്ക​റ്റ് കീ​പ്പ​ർ ടിം ​പെ​യ്ൻ ഓ​സീ​സി​നെ ന​യി​ക്കും. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബോ​ർ​ഡ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ സി​ഇ​ഒ ജെ​യിം​സ് സ​ത​ർ​ല​ൻ​ഡ് പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel