ആലപ്പുഴയില്‍ കുരിശ് ഇളക്കി തോട്ടിലെറിഞ്ഞ് ആര്‍എസ്എസുകാര്‍; ഒരാള്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വിശുദ്ധവാരവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലായി സ്ഥാപിച്ച കുരിശുകളിലൊന്ന് പറിച്ച് തോട്ടിലെറിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. പള്ളിത്തോട് ഇല്ലിക്കല്‍ ഘണ്ടാകര്‍ണ്ണ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം.

പള്ളിയിലേക്കുള്ള കുരിശിന്റെ വഴിയ്ക്കായി റോഡരികില്‍ ക്രൈസ്തവ വിശ്വാസികള്‍ ഒരുക്കിയിരുന്ന കുരിശാണ് തോട്ടിലേയ്‌ക്കെറിഞ്ഞത്. പ്രദക്ഷിണം എത്താന്‍ കുറച്ചുസമയം മാത്രം ബാക്കിനില്‍ക്കെയാണ് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് ശ്രമം.

സംഭവവുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പിടിയിലായയാള്‍ പ്രദേശത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.

സംഭവ സ്ഥലത്തിന് സമീപം ആര്‍എസ്എസ് ശാഖയും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുത്തിയതോട് പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News