ദേശീയപാത വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി സുധാകരന്‍; കീഴാറ്റൂരില്‍ നടക്കുന്നത് നേതാവാകാന്‍ ചിലര്‍ നടത്തുന്ന ശ്രമം

കൊച്ചി: ദേശീയപാത വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി ജി.സുധാകരന്‍. സമരത്തില്‍ ഉണ്ടായിരുന്ന 60 പേരില്‍ 56 പേരും സര്‍ക്കാരിന് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന രൂപരേഖയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേതാവാകാന്‍ വേണ്ടി ചിലര്‍ നടത്തുന്ന ശ്രമമാണ് കീഴാറ്റൂരില്‍ ഉള്ളത്. എന്നാല്‍ ദേശീയപാത കേന്ദ്രത്തിന്റെ അധികാരപരിതിക്കുള്ളില്‍ വരുന്നതിനാല്‍ കേരളത്തിലെ ബി.ജെ.പി സമരം ചെയ്യേണ്ടത് കേന്ദ്രത്തിനെതിരെയാണെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണു കീഴാറ്റൂരില്‍ ഉള്ളത്. 6 മാസം മുന്‍പ് സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗം മുതല്‍ ഏത് തരത്തിലുള്ള ബദല്‍ പ്ലാനുകളും ക്ഷണിച്ചിരുന്നു. എന്നാല്‍ എതിര്‍ത്തവര്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News