ശ്രദ്ധേയമായി കൈരളി ടിവി ഇശല്‍ ലൈല മെഗാ ഷോ

കൈരളി ടിവി ദുബായില്‍ സംഘടിപ്പിച്ച ഇശല്‍ ലൈല മെഗാ ഷോ ശ്രദ്ധേയമായി. ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ ഇതിഹാസ താരങ്ങള്‍ പങ്കെടുത്ത ഇശല്‍ ലൈല ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും വേറിട്ടതായി.

മലയാളത്തിന്റെ മഹാ നടനും മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മമ്മൂട്ടി, ഇന്ത്യന്‍ സംഗീത രംഗത്തെ ഇതിഹാസം എസ്പി ബാല സുബ്രഹ്മണ്യം, തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്, നടന്‍ സിദ്ധിക്ക്, ആശാ ശരത്, മീരാനന്ദന്‍, നൈല ഉഷ എന്നിവരും വേദിയിലെത്തി.

ഹര്‍ഷാരവങ്ങളോടെയാണ് എസ്പി ബാല സുബ്രഹ്മണ്യത്തിന്റെ സംഗീതവും പ്രകാശ് രാജിന്റെ വാക്കുകളും സദസ്സ് സ്വീകരിച്ചത്. മമ്മൂട്ടിയുടെ മികച്ച പത്തു കഥാപാത്രങ്ങളുടെ കട്ടൗട്ടുകളുമായാണ് കുട്ടികള്‍ മമ്മൂട്ടിയെ സ്വീകരിച്ചത്.

മലയാളം കമ്മ്യൂണിക്കെഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ഡയറക്ടര്‍ വികെ അഷ്‌റഫ്, മിഡില്‍ ഈസ്റ്റ് ന്യൂസ് ആന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ ഇഎം അഷ്‌റഫ്, മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ എസ് രമേശ്, എന്നിവരും വേദിയിലെത്തി.

മാപ്പിളപ്പാട്ട് രംഗത്തെ പ്രഗത്ഭരെ വേദിയില്‍ ആദരിച്ചു. മാണിക്യ മലരായ പൂവി എന്ന ഗാനം എഴുതിയ പിഎംഎ ജബ്ബാറിനെ ആദരിച്ചു.

ഗായകരായ വിജയ് യേശുദാസ്, റിമി ടോമി, കണ്ണൂര്‍ ശരീഫ്, സിന്ധു പ്രേംകുമാര്‍, യുംന അജിന്‍, പ്രദീപ് എന്നിവര്‍ വേദിയില്‍ ഇശല്‍ മഴ തീര്‍ത്തു. ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തവും സദസിനെ ആവേശത്തിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News