അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ശബ്ദം കൂടുതല്‍ ഉയരും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രകാശ് രാജ്

ഫാസിസത്തിനും വര്‍ഗീയതക്കും എതിരായ പോരാട്ടത്തില്‍ വിട്ടു വീഴ്ച്ചയില്ലെന്ന് നടന്‍ പ്രകാശ് രാജ്. കൈരളി ടിവി ദുബായില്‍ സംഘടിപ്പിച്ച ഇശല്‍ ലൈല മെഗാ ഷോയില്‍ പങ്കെടുക്കവെയാണ് പ്രകാശ് രാജ് ഒരിക്കല്‍ കൂടി തന്റെ നിലപാട് വ്യക്തമാക്കിയത്.

അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്റെ ശബ്ദം കൂടുതല്‍ ഉയരുമെന്നും പ്രകാശ് രാജ് പ്രഖ്യാപിച്ചു. തന്റെ നിലപാടുകള്‍ ഇനിയും ഉറക്കെ വിളിച്ചു പറയുമെന്നും നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ഉയരുമെന്നും പ്രകാശ് രാജ് പറഞ്ഞു.

തനിക്കെതിരെ വരുന്ന ഭീഷണികളെ തെല്ലും ഭയമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News