ഇശല്‍ ലൈല മെഗാ ഷോയില്‍ വിസ്മയം തീര്‍ത്ത് യുംന അജിന്‍

ഇശല്‍ ലൈല മെഗാ ഷോയില്‍ ഗാനങ്ങള്‍ കൊണ്ടു വിസ്മയം തീര്‍ത്ത് യുംന അജിന്‍ എന്ന കൊച്ചു ഗായിക.

കൈരളി ടിവിയിലൂടെ സംഗീത രംഗത്ത് ശ്രദ്ധേയമായ യുംന അജിന്റെ ഗാനങ്ങളെ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ഇശല്‍ ലൈലയില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഗീത രംഗത്തെ ഇതിഹാസം എസ് പി ബാലസുബ്രഹ്മണ്യവും യുംനയെ പ്രശംസിച്ചു.

മാപ്പിളപ്പാട്ടും ഹിന്ദി ഗാനങ്ങളുമൊക്കെ ആലപിച്ച യുംന അജിന്‍ പ്രേക്ഷകരെ കയ്യിലെടുത്തു. എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ഇന്ത്യന്‍ സംഗീത രംഗത്തെ ഇതിഹാസം എസ്പി ബാലസുബ്രഹ്മണ്യ യുംനയുടെ ഗാനങ്ങളെ സ്വീകരിച്ചത്. അനുഗ്രഹീതമായ ശബ്ദം സമ്മാനമായി ലഭിച്ചവളാണ്
യുംനയെന്നു ബാല സുബ്രഹ്മണ്യം പറഞ്ഞു.

കൈരളി ടിവിയിലെ കുട്ടിപ്പട്ടുറുമാളിലൂടെ രംഗത്തെത്തിയ യുംന ദേശീയതലത്തിലും നിറഞ്ഞു നില്‍ക്കുന്ന ഗായികയാണ് ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News