ചക്കയ്ക്കും പ്ലാവിനും കൊല്ലം ജാക്ക് ഇന്റർനാഷണലിന്റെ  ആദരം

കൊല്ലം ചേരിയിൽ സുകുമാരൻ നായരുടെ നേതൃത്വത്തിലാണ് ജാക്ക് ഇന്റർനാഷണൽ ചക്ക മഹോത്സവം സംഘടിപ്പിച്ചത്. എം.നൗഷാദ് എം.എൽ.എ. ചക്കക്കും പ്ലാവിനും പൂമാല ചാർത്തി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലത്തെ ആദരിച്ചു.

പണ്ട് ഒരു നേരമൊ രണ്ട് നേരമൊ പ്രധാന ഭക്ഷണമായിരുന്ന ചക്കയുടെ ഔഷധ പോഷക ഗുണങൾ പുതിയ തലമുറയിൽ എത്തിക്കുന്നതിനും, ഭൂമിയുള്ള കുടുമ്പങളെ ബോധവത്കരിച്ച് പ്ലാവ് നടുന്നതിനും ജാക്ക് ഇന്റർനാഷണലിന്റെ സഹകരണത്തോടെ പദ്ധതിക്ക് രൂപം നൽകുമെന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു.

ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യാഗിക ഫലമായി പ്രഖ്യാപിച്ച കൃഷി മന്ത്രി വി.എസ് സുനിൽകുമാറിന് സ്വീകരണം നൽകാൻ തീരുമാനിച്ചതായി ജാക്ക് ഇന്റർനാഷണലിന്റെ സ്ഥാപകനായ ചേരിയിൽ സുകുമാരൻ നായർ പറഞ്ഞു.

ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.എം.എസ് മണി.വടക്കേവിള ശശി മഹാലക്ഷമി ചന്ദ്രൻതുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel