ഇശല്‍ ലൈല മെഗാ ഷോ; മഹാനടനെ കുട്ടികള്‍ വരവേറ്റതിങ്ങനെ

കൈരളി ടിവി ദുബായില്‍ സംഘടിപ്പിച്ച ഇശല്‍ ലൈല പരിപാടിയില്‍ മലയാളത്തിന്റെ മഹാ നടന്‍ മമ്മുട്ടിയെ കുട്ടികള്‍ വരവേറ്റത് വിത്യസ്തമായ രീതിയില്‍.

മമ്മൂട്ടി അഭിനയിച്ച സിനിമകളിലെ പത്തു കഥാപാത്രങ്ങളുടെ കട്ടൌട്ടുകളുമായാണ് കുട്ടികള്‍ മമ്മുട്ടിയെ സ്വീകരിച്ചത്.
താപ്പാന, ഗ്രേറ്റ്‌ ഫാദര്‍, രാജധിരാജ , പോക്കിരിരാജ , പഴശ്ശി രാജ , വെനീസിലെ വ്യാപാരി ,
ഓഗസ്റ്റ്‌ 15 , പ്രഞ്ചിയേട്ടന്‍ ദ സെയിന്റ് , രാജ മാണിക്യം , പുതിയ നിയമം എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ കട്ടൌട്ടുകളുമായാണ് ദുബായിലെ മലയാളി പെണ്‍കുട്ടികളും ആണ്‍ കുട്ടികളും എത്തിയത്.

ഇശല്‍ ലൈല വേദിയില്‍ മമ്മൂട്ടിക്കൊപ്പം മമ്മുട്ടിയുടെ കഥാപാത്രങ്ങളുടെ കട്ടൌട്ടുകളുമായി കുട്ടികള്‍ അണി നിരന്നത് കൌതുക കാഴ്ചയായി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here