യുവാക്കളെ സംഘടനയിലേക്ക് കൊണ്ടുവരാനുള്ള നയപരിപാടികൾ ആവിഷ്കരിക്കുമെന്ന് സിഐടിയു സംഘടനാ രേഖ

യുവാക്കളെ സംഘടനയിലേക്ക് കുടുതലായി കൊണ്ട് വരാനുള്ള നയപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് സി.ഐ.ടി.യു. സംഘടനാ രേഖ. ഹിന്ദി മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കോഴിക്കോട്ട് നടക്കുന്ന ദേശീയ കൗൺസിൽ തീരുമാനിച്ചു. പുതുക്കിയ സംഘടനാ രേഖ കൗൺസിൽ ഇന്ന്അഗീകരിക്കും

പുതിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവർത്തനം മാറ്റിയെടുക്കുന്നതിനാവശ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് സി.ഐ ടി യു ദേശീയ കൗൺസിലിൽ അവതരിപ്പിച്ച സംഘടനാ രേഖയിലുള്ളത്. അസംഘടിത തൊഴിൽ മേഖലയും സേവന മേഖലയും വ്യാപകമായ സാഹചര്യത്തിൽ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന യുവ തൊഴിലാളികളെ സംഘടനയിലേക്ക് കൂടുതലായി കൊണ്ട് വരാനുള്ള നയപരിപാടികൾ നടപ്പിലാക്കുമെന്ന് ജനറൽ സെക്രട്ടറി തപൻ സെൻ അവതരിപ്പിച്ച സംഘടനാ രേഖയിൽ പറയുന്നു

ഹിന്ദി മേഖലയിൽ സി.ഐ.ടി.യുവിന്റെ സംഘടനാ സ്വാധിനം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനം സംഘടിപ്പിക്കും. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ട് വരാനും ജനറൽ കൗൺസിൽ തീരുമാനിച്ചു .

തൊഴിലാളി സമരത്തിനൊപ്പം തന്നെ കർഷക തൊഴിലാളി സംഘടനകളുമായി യോജിച്ച് കർഷക തൊഴിലാളി സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും .മറ്റ് ട്രേഡ് യൂണിയനുകളുമായി യോജിച്ചുള്ള സംയുക്ത പ്രക്ഷോഭങ്ങൾക്ക പുറമേ സി.ഐ.ടി.യു സ്വന്തം നിലയിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കണമെന്നും സംഘടനാ രേഖ നിർദ്ദേശിക്കുന്നു .

1993 ലെ ഭുവനേശ്വർ കൗൺസിലിന് ശേഷം ആദ്യമായാണ് സി.ഐ.ടി.യു. സംഘടനാ രേഖ പുതുക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here