തളര്‍ന്ന ശരീരവും തളരാത്ത മനസ്സും; ചക്രക്കസേരയില്‍ നിന്ന് സ്വയം കാറോടിച്ചൊരു ദില്ലി യാത്രയക്കൊരുങ്ങി ഈ കോ‍ഴിക്കോട്ടുകാരന്‍

തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി കോഴിക്കോട്ടുകാരന്‍ സ്വയം കാറോടിച്ച് ഡല്‍ഹി യാത്രയക്ക് തയ്യാറെടുക്കുന്നു. ചേവരമ്പലം സ്വദേശി പ്രജിത്ത് ജയപാലന്റെ ഡല്‍ഹി യാത്ര ഏപ്രില്‍ ഒന്നിന് ആരംഭിക്കും.

ജീവിതം തകര്‍ക്കാനെത്തിയ ഏപ്രില്‍ 1 ന്റെ ഓര്‍മ്മകളില്‍ നിമിഷം പോലും തളരാനും തോല്‍ക്കാനും തയ്യാറാകാത്ത മനസ്സും ശരീരവുമായാണ് പ്രജിത്ത് ജയപാല്‍ സ്വന്തമായി കാറോടിച്ച് ഡല്‍ഹി യാത്രയ്ക്ക് ഒരുങ്ങുന്നത്. വഴങ്ങുന്ന രീതിയില്‍ മലപ്പുറത്തെ തോരപ്പ മുസ്തഫ രൂപമാറ്റം വരുത്തിയ കാറിലാണ് യാത്ര.

അംഗപരിമിതര്‍ക്കും നിരാശയുടെ ചക്രകസേരയില്‍ ജീവിതം ചുരുങ്ങിപോയവര്‍ക്കും പ്രചോദനമാവാനാണ് ഡ്രൈവ് ടു ഡല്‍ഹി. കോഴിക്കോട് നിന്ന് പുറപ്പെട്ട് മംഗളുരു, മൈസൂര്‍, ഗോവ, ആഗ്ര വഴി ഡല്‍ഹിയിലെത്തണം. അംഗപരിമിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയടക്കമുളള ഭരണാധാകിരികളുടെ മുന്നില്‍ അവതരിപ്പിക്കണം

2011 ഏപ്രില്‍ 1 നായിരുന്നു ജീവിതത്തിലെ വില്ലനായ കാറപകടം. സ്വകാര്യ ടെലികോം കമ്പനിയുടെ റീടെയ്ല്‍ സോണല്‍ മേധാവിയായിരുന്ന പ്രജിത്ത് തൃശൂരില്‍ നിന്ന് വീട്ടിലേക്ക് വരും വഴി പിന്‍ചക്രം പൊട്ടി കാര്‍ മറഞ്ഞു. ര

ണ്ട് വര്‍ഷത്തിലധികം കഴുത്തിന് താഴെ ചലനമറ്റ കിടപ്പിന് ശേഷമായിരുന്നു ജീവിതത്തിലേക്ക് തിരിച്ചു വരവ്. കൈതപ്രം വിശ്‌വനാഥന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ സംഗീതം, ബൈജുവിനൊപ്പം ചിത്രകലയും അഭ്യസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News