നാൽപതുകൾ പ്രണയത്തിന്റെ രണ്ടാം പറുദീസ; പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതു കഴിഞ്ഞവരെ പ്രണയിക്കണം

നാല്‍പ്പതുകള്‍ ക‍ഴിഞ്ഞാല്‍ പ്രണയം അടച്ചുപൂട്ടിവെക്കേണ്ടതാണെന്ന് കരുതുന്നവരോടാണ് ഈ ഫേസ് ബുക്ക് പോസ്റ്റ് സംസാരിക്കുന്നത്. നാല്‍പ്പതുകളാണ് പ്രണയത്തിന്‍റെ പറുദീസയെന്ന് സ്ഥാപിക്കുകയാണ് മാനസി പികെ എ‍ഴുതിയ ഈ കുറിപ്പ്

നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സും ഒരേ മോഹങ്ങളാണെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് ഇവിടെ പൂര്‍ണ്ണമായി വായിക്കാം

സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.
ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം.

നിങ്ങൾക്കറിയാമോ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സാണ് ഒരേ മോഹങ്ങളാണ്,
ഒരേ ദാഹങ്ങളാണ്.
സ്നേഹിക്കപ്പെടാൻ വെമ്പി നിൽക്കുന്നവരാണവർ.
മോഹിക്കപ്പെടാൻ കാത്തു നിൽക്കുന്നവരാണവർ.

ചേർത്തു പിടിക്കുന്ന കൈകളെ അത്രമേൽ മനോഹരമായി തഴുകാൻ അവർക്ക് കഴിയുന്നത് പോലെ മറ്റാർക്കാണ് കഴിയുക.
ഏറ്റവും സ്നേഹത്തോടെ ചേർത്തു പിടിക്കാൻ അവരെ പോലെ മറ്റാർക്കാണ് പറ്റുക.
നാൽപതുകൾ പ്രണയത്തിന്റെ രണ്ടാമത്തെ പറുദിസയാണ്.

ഒന്നിൽ നിന്നു തുടങ്ങുന്നതിന്റെ ഹൃദയമിടിപ്പുണ്ടവർക്ക്,
രണ്ടാം ജന്മത്തിന്റെ പെടപെടപ്പുണ്ടവർക്ക്,
ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളാണവർക്ക്,
ഓരോ ചുംബനവും ഒരു പൂക്കാലമാണവർക്ക്,
ഓരോ സ്പർശനവും ഓരോ മഴക്കാലമാണവർക്ക്.

ഭ്രാന്തമായി പ്രണയിക്കാൻ പ്രത്യേക കഴിവാണവർക്ക്, ഭ്രാന്തുകളോട് ശക്തമായ
ഭ്രമമാണവർക്ക്, ഓരോ നോട്ടങ്ങളിലും ഓരോ യുഗം ഒളിപ്പിച്ചുവെക്കുന്നവർ, ഓരോ ചിരിയിലും ഓരോ പൂക്കാലം വിടർത്തുന്നവർ. ഓരോ ചുംബനങ്ങളിലും ഓരോ ലോകം കാണിക്കുന്നവർ, ഓരോ പരാഗണത്തിലും ഓരോ മരണം നൽകുന്നവർ. ഹൊ എന്തൊരു പ്രണയമാണവർക്ക്….
നിങ്ങളോട് വീണ്ടും പറയട്ടെ..

നാൽപതുകൾ ആത്മഹത്യാ മുനമ്പുകളുടെ നാളുകളെന്ന് കരുതുന്നവരേ നിങ്ങളോട് ഞാൻ പറയട്ടെ..
നാൽപതുകൾ പ്രണയത്തിന്റെ പൂമര കാഴ്ച്ചകൾ നിറഞ്ഞൊരു ലോകമാണ്..
ചെറിയൊരു തെന്നലായി വീശുവാൻ, ഓരോ പൂവുകളേയും തലോടിയുണർത്താൻ ഒരുവളോ/ ഒരുവനോ ഉണ്ടെങ്കിൽ അതൊരു പറുദീസ തന്നേയാണ്..

സ്വപ്നങ്ങളുടെ, ഇടിപ്പുകളുടെ, തുടിപ്പുകളുടെ പറുദീസ.
ഹൊ… എന്തൊരു പ്രണയമാണത്.
;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News