സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നു

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ രാവിലെ 6 മുതല്‍ ആരംഭിച്ച സമരം ഉച്ചക്ക് 1 മണിക്ക് അവസാനിക്കും. പമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണു സമരം. കണ്ണൂര്‍ ജില്ലയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണു പമ്പുകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരം ചെയ്യുന്നത്. രാവിലെ 6 മണിക്കാരംഭിച്ച സമരം ഉച്ചക്ക് 1 മണി വരെയാണുള്ളത്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ച് ഒന്നര ലക്ഷം രൂപ കവര്‍ന്നിരുന്നു. പമ്പുകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് പമ്പുടമകളുടെ ആവശ്യം.

എന്നാല്‍ പെറ്റ്രോളിയം കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കിന്നില്ല. ഇവയെല്ലാം തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ട് വരുന്നത്.

ആള്‍ കേരള ഫെഡെറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ നിന്നും വിട്ട് നിന്നിട്ടുണ്ട്. പരീക്ഷാക്കാലവും വരുന്ന ദിവസം നടക്കാനിരിക്കുന്ന പൊതു പണിമുടക്കും കണക്കിലെടുത്ത് കണ്ണൂര്‍ ജില്ല സമരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News