വിവാദ ഭൂമിയിടപാട്; ഒത്തു തീർപ്പ് ചർച്ച ഇന്ന്

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിതർക്കം പരിഹരിക്കുന്നതിനായുള്ള ഒത്ത് തീർപ്പ് ചർച്ച ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് എറണാകുളം ആർച്ച് ബിഷപ്പ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ സഹായ മെത്രാന്മാരും അൽമായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും .

പരാതിക്കാരായ എ എം ടി എന്ന സംഘടനയുടെ പ്രതിനിധികളെയും ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട് . പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കുന്ന കെ സി ബി സി ഭാരവാഹികളും ചർച്ചകൾക്ക് നേതൃത്വം നൽകും . വിവാദം ഒത്തുതുതീർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അൽമായ സംഘടനകളുടെ സഹകരണം തേടുകയാണ് ലക്ഷ്യം .

കഴിഞ്ഞ ദിവസം വൈദിക സമിതി യോഗം വിളിച്ച് ചേർത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു . ഇതിന്റെ തുടർച്ചയായാണ് വിശ്വാസികളുമായുള്ള ഇന്നത്തെ ചർച്ച .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News