വനിത ഹോസ്റ്റല്‍ ശുചിമുറിയുടെ പുറത്ത് സാനിറ്ററി നാപ്കിന്‍ കണ്ടുവെന്നാരോപിച്ച് പെണ്‍കുട്ടികളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തി. നാല്‍പ്പതോളം വരുന്ന വിദ്യാര്‍ത്ഥിനികളെയാണ് വാര്‍ഡന്റെ നേതൃത്വത്തില്‍ ദേഹ പരിശോധന നടത്തിയത്.

സാനിറ്ററി നാപ്കിന്‍ പുറത്തിട്ടത് ആരാണെന്ന കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആര്‍ത്തവമുള്ളയാളെ കണ്ടത്തുന്നതിനുവേണ്ടിയാണ് പരിശോധന നടത്തിയത്.

മധ്യപ്രദേശ് സാഗര്‍ നഗരത്തിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. എന്നാല്‍ ശുചിമുറിയുടെ പുറത്ത് അത്തരത്തില്‍ സാനിറ്ററി നാപ്കിന്‍ വിദ്യാര്‍ത്ഥികള്‍ ആരും തന്നെ കണ്ടിട്ടില്ലെന്നും വാര്‍ഡന്‍ പറയുന്നത് സത്യമല്ലെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഹരി സിംഗിന് പരാതി നല്‍കി. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപലപിച്ചു. അന്വേഷണം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.