സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കിന് സാധ്യത; കോച്ച് ലീമാനും പങ്കെന്നു കെവിന്‍ പീറ്റേഴ്‌സണ്‍

കേപ്ടൗണ്‍ ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ രാജിവെച്ചൊഴിഞ്ഞ ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കിന് സാധ്യത. ഇരുവര്‍ക്കുമെതിരെ മുതിര്‍ന്ന താരങ്ങളടക്കം രംഗത്തെത്തി.

സംഭവത്തില്‍ അന്വേഷണ സംഘം ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും മൊഴിയെടുത്തു. എല്ലാകളിക്കാരെയും സാങ്കേതിക വിദഗ്തരെയും ഒപ്പം കോച്ചിനെയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കളിക്കളത്തില്‍ പന്തില്‍ തിരിമറികാണിച്ചത് കോച്ചിന്റെ അറിവോടെയാണോ എന്നും പരിശോധിക്കും. പന്തില്‍ മാറ്റംവരുത്താനുള്ള നീക്കം ആസൂത്രിതമാണെന്നതും ടീം ഒന്നാകെ പങ്കാളികളാണ് എന്നതും കള്ളക്കളിയുടെ ആഴം വര്‍ധിപ്പിക്കുന്നു.

കോച്ച് ലീമാന് സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് കെവിന്‍ പീറ്റേഴ്‌സണും രംഗത്തെത്തി. പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദം കത്തിയതോടെ നായകസ്ഥാനം വഹിച്ചിരുന്ന സ്റ്റീവ് സ്മിത്തിനെ ഐസിസി ഒരു ടെസ്റ്റില്‍നിന്നു വിലക്കുകയും മാച്ച്ഫീ പിഴയൊടുക്കാനും ഐസിസി വിധിച്ചിരുന്നു.

ഇതോടെ നാലാം ടെസ്റ്റില്‍ സ്മിത്തുണ്ടാവില്ലെന്ന് ഉറപ്പായി. പന്തില്‍ കൃത്രിമം നടത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മാച്ച്ഫീയുടെ 75 ശതമാനം പിഴയൊടുക്കാനും ഐസിസി വിധിച്ചിരുന്നു. വാര്‍ണര്‍ക്കും സ്മിത്തിനും ഇരുവര്‍ക്കും ആജീവനാന്ത വിലക്കുണ്ടായാല്‍ അത് ഐപിഎല്ലിനെയും ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News