വത്തക്ക പ്രസംഗം: ഫറൂഖ് കോളേജ് അധ്യാപകനെ ന്യായീകരിച്ച് ലീഗും കോണ്‍ഗ്രസും

സ്ത്രീത്വത്തെ അപമാനിച്ച് അശ്ശീല പരാമര്‍ശം നടത്തിയ വിഷയത്തില്‍ ഫറൂഖ് കോളേജിലെ അധ്യാപകനെ ന്യായീകരിച്ച് മുസ്ലീം ലീഗും കോണ്‍ഗ്രസ്സും നിയമസഭയില്‍.

ഫാറൂഖ് കോളേജ് അധ്യാപകന്‍ ഡോ.ജൗഹറിന്റെ പേരില്‍ കേസെടുത്ത നടപടി ജനാധിപത്യ ധ്വംസനമെന്ന് ലീഗ് എംഎല്‍എ കെ.എം ഷാജി വ്യക്തമാക്കി. അധ്യാപകന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്നും ഷാജി ചൂണ്ടിക്കാട്ടി. ജൗഹറിനെതിരെ പൊലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്ന് കെഎം ഷാജി ആവശ്യപ്പെട്ടു.

അദ്ധ്യാപകന്റെ പേരില്‍ കേസെടുത്ത നടപടി ജനാധിപത്യ ധ്വംസനമാണ്. അധ്യാപകന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്നും കെ.എം ഷാജി സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി.

അതേസമയം, ജവഹര്‍ മുനവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം സംസാരിച്ചെന്നാണ് കേസെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ഫറൂഖ് കോളെജിലെ വിദ്യാര്‍ത്ഥിനിയുടെതാണ് പരാതി. അധ്യാപകര്‍ക്ക് തന്നെ കളങ്കമുണ്ടാക്കുന്ന നടപടിയാണ് ഫാറൂഖ് കോളേജിലെ അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തതല്ലെന്നും എ.കെ ബാലന്‍ അറിയിച്ചു.

അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ലീഗ് നിലപാടിനെ പിന്‍തുണച്ച് അധ്യാപകനു വേണ്ടി സംസാരിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് സഭയില്‍ കണ്ടത്. അധ്യാപകന്റെ അഭിപ്രായ സ്വാതന്ത്യം കണക്കിലെടുത്ത് പൊലീസ്‌നടപടി പുനപരിശോധിക്കണമെന്ന ആവശ്യമാണ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News