ജേക്കബ് തോമസിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ദില്ലി: കേരളാ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. ജേക്കബ് തോമസിനെ നേരിട്ട് ജയിലിലേക്കയക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷനയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഹൈക്കോടതി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഏപ്രില്‍ 2ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം.

ഇത് അടിയന്തരമായി തടയണമെന്ന് ജേക്കബ് തോമസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരിട്ട് ഹാജരാകുന്നത് അറസ്റ്റിലേയ്ക്ക് വഴി വച്ചേയ്ക്കാം. എന്നാല്‍ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യം സുപ്രീംകോടതി തള്ളി.

കോടതിയലക്ഷ്യ നടപടികളുടെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ നേരിട്ട് ജയിലിലയക്കാന്‍ ഹൈക്കോടതിയിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി. അത് കൊണ്ട് തന്നെ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യം ഇല്ല. തിങ്കളാഴ്ച്ച വാദത്തിനെടുക്കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, തിങ്കളാഴ്ച്ചാണ് ഹൈക്കോടതി ജേക്കബ് തോമസിനെ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അന്നെ ദിവസം തന്നെ സുപ്രീംകോടതിയും ഹര്‍ജി വാദത്തിനെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News