ബാലമനസുകളില്‍ നിന്ന് പടിയിറങ്ങിപ്പോയ പ്രകൃതിയെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കി മുടിയൂര്‍ക്കര സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും

കോട്ടയം: പ്രകൃതിയും പ്രകൃതിസംരക്ഷണവും പാഠപുസ്തകത്തില്‍ മാത്രമായി ഒതുങ്ങുന്നതല്ലെന്ന് കാട്ടിക്കൊടുക്കുകയാണ് മുടിയൂര്‍ക്കര ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. പ്രകൃതിയെക്കുറിച്ച് പഠിക്കാന്‍ സുമനസുകളുടെ സഹായത്താല്‍ പൂത്തുമ്പി ഉദ്യാനമെന്ന പേരില്‍ ജൈവ ഉദ്യാനവും പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം രൂപ പാര്‍ക്കിന്റെ നിര്‍മ്മാണ ചെലവ്.

ബാലമനസുകളില്‍ നിന്ന് പടിയിറങ്ങിപ്പോയ പ്രകൃതിയെ അവര്‍ക്ക് തിരിച്ചു നല്‍കാനുള്ള ശ്രമത്തിലാണ് കോട്ടയം ജില്ലയിലെ മുടിയൂര്‍ക്കര ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും. ഈ ചിന്തയുടെ പ്രതിഫലനമാണ് പൂത്തുമ്പി ജൈവ ഉദ്യാനം. ആകര്‍ഷകമായ താമരപൊയ്കയും പുല്‍ത്തകിടിയും ഉപയോഗ ശൂന്യമായ മേച്ചിലോടുകൊണ്ട് നിര്‍മിച്ച കവാടവും മതിലുമെല്ലാം പാര്‍ക്കിലെ മനോഹര കാഴ്ച്ചകളാണ്.

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ജൈവവൈവിധ്യപാര്‍ക്ക് നിര്‍മ്മിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു. പാര്‍ക്ക് നിര്‍മ്മാണത്തിനായി ഓരോ സബ്ജില്ലയിലേയും രണ്ട് സ്‌കൂളുകള്‍ക്ക് മൂപ്പതിനായിരം രൂപ വീതം സര്‍ക്കാര്‍ നല്‍കിയപ്പോള്‍ ഫണ്ടൊന്നും ലഭിക്കാതിരുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും രക്ഷിതാക്കളുമൊക്ക നിരാശരാകാതെ കൈകോര്‍ത്തു. അങ്ങനെയാണ് ഈ ജൈവ വൈവിധ്യപാര്‍ക്ക് പിറന്നത്.

ഒരേസമയം കളിയും ചിരിയും ചിന്തയും വിരിയുന്ന രീതിയിലാണ് പാര്‍ക്കിലെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതെന്ന് പാര്‍ക്കിന്റെ ശില്‍പ്പിയായ എമില്‍ എബ്രഹാം പറയുന്നു.

ഖരഖ്പൂര്‍ ഐഐടിയില്‍ നിന്നും ആര്‍ക്കിടെക്ടില്‍ ബിരുദം നേടിയ എമില്‍ എബ്രഹാം പ്രതിഫലമൊന്നും വാങ്ങാതെയാണ് പാര്‍ക്ക് നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News