പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ബോളീവുഡിന് പുത്തരിയല്ല. ഒരിക്കല്‍ പ്രണയ ജോഡികളായിരുന്നവര്‍ പിന്നീട് സുഹൃത്തുക്കളാകുന്നതും ചില സൗഹൃദങ്ങള്‍ പ്രണയത്തിന് വഴിമാറുന്നതും സിനിമാലോകത്ത് എല്ലാകാലത്തും കാണുന്നതാണ്.
അതിലൊരു ജോഡിയാണ് മസില്‍മാന്‍ സല്‍മാന്‍ ഖാനും, കത്രീന കെയ്ഫും. ഇരുവരും ഒരു കാലത്ത് പ്രണയ ജോഡികളായി ബോളീവുഡിന്റെ ഹൃദയം കവര്‍ന്നവരാണ്, പിന്നീട് ആ ബന്ധം തകരുകയും കത്രീന റണ്‍ബീറിനൊപ്പം പോകുകയും ചെയ്തു. എന്നാല്‍ ആ ബന്ധത്തിനും ആയുസ്സുണ്ടായില്ല.
സല്‍മാനുമായി കത്രീന വീണ്ടും അടുക്കുന്നതാണ് പിന്നീട് ആരാധകര്‍ കണ്ടത്. ക്രോണിക് ബാച്ചിലറായി വിലസുന്ന സല്ലുവും കത്രീനയും വീണ്ടും ഒന്നിക്കുമോയെന്നാണ് സിനിമാലോകവും ആരാധകരും ഉറ്റു നോക്കുന്നത്.
കഴിഞ്ഞ ദിവസം സല്‍മാന്‍ സൊനാക്ഷി സിന്‍ഹ, കത്രീന കൈഫ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
വാര്‍ത്താ സമ്മേളനത്തിനിടെ സല്‍മാന്‍ തന്റെ ചായ കത്രീനയ്ക്ക് നല്‍കുന്നതും വീണ്ടും സല്‍മാന്‍ അതെടുത്ത് കുടിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സല്‍മാനും കത്രീനയും വീണ്ടും ഒന്നിക്കുമോ എന്നാണ് ഈ വീഡിയോ കണ്ട ആരാധകരുടെ ചോദ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here