സ്മിത്തിനും വാര്‍ണര്‍ക്കും കോടികള്‍ നഷ്ടമാകും; ഐപിഎല്‍ കരാറും റദ്ദാകും

ലോകക്രിക്കറ്റിനെ നാണം കെടുത്തിയ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയും പരസ്യ കമ്പിനികള്‍ കൈവിടുന്നു. അജീവനാന്ത വിലക്കെന്ന ഭീഷണിക്ക് പിന്നാലെയാണ് ഇരുവര്‍ക്കും കോടികണക്കിന് ഡോളറിന്‍റെ നഷ്ടം സമ്മാനിച്ച് പരസ്യ കമ്പനികള്‍ പിന്മാറുന്നത്.

സ്മിത്തിനും വാര്‍ണര്‍ക്കുമെതിരെ കടുത്ത നടപടികള്‍ അനിവാര്യമാണെന്ന് ഓസ്ട്രേലിയന്‍ ടീമിന്‍റെ സ്പോണ്‍സര്‍മാരും ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു.

വീറ്റ് ബിക്സ് ഉദ്പാദകരായ സാനിറ്റേറിയം, കോമണ്‍വെല്‍ത്ത് ബാങ്ക്, ന്യൂ ബാലന്‍സ്, ഫിറ്റ് ബിറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ക്കാണ് സ്മിത്തുമായി കരാറുള്ളത്. കളിക്കളത്തിലെ ചതിയെ അംഗീകരിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മുഖ്യ സ്പോണ്‍സര്‍ കൂടിയായ സാനിറ്റേറിയം വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങള്‍ വിശ്വാസ്യത പുലര്‍ത്തേണ്ടതുണ്ട്. സ്മിത്തുമായുള്ള കരാര്‍ പുന:പരിശോധിക്കുകയാണെന്നും കമ്പനി അറിയിച്ചു.

സ്മിത്തിന്‍റെ നടപടിയില്‍ നിരാശയുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോമണ്‍വെല്‍ത്ത് ബാങ്ക് വക്താവ് പറഞ്ഞു.പരസ്യ കമ്പനികളില്‍ നിന്ന് വന്‍ വരുമാനം ലഭിക്കുന്ന താരമായിരുന്നു സ്മിത്ത്.

എല്‍ ജി, ഗാരി നിക്കോളാസ്, നയന്‍, ടൊയോട്ട നെസ്ലെ, മേക്ക് എ വിഷ് ഫൗണ്ടേഷന്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വാര്‍ണറുമായി പരസ്യ കരാറുള്ളത്. സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരടക്കം കുറ്റം ചെയ്തവരെയെല്ലാം ഉടന്‍ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് സ്പോട്സ് ഉപകരണ നിര്‍മാതാക്ക‍ളായ സ്കിന്‍സ് സിഡ്നി മോണിങ്ങ് ഹെറാള്‍ഡ് പത്രത്തിന് നല്‍കിയ പരസ്യത്തിലൂടെ ആവശ്യപ്പെട്ടു.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി ഐ പി എല്ലിനെത്തേണ്ടിയിരുന്ന സ്മിത്തിന്‍റെയും സണ്‍ റൈസേ‍ഴ്സ് താരമായി എത്തേണണ്ടിയിരുന്ന വാര്‍ണറുടെയും സാധ്യതകളും ഇപ്പോ‍ള്‍ അനിശ്ചിതത്വത്തിലാണ്. 12 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്മിത്തിനെയും സണ്‍റൈസേ‍ഴ്സ് വാര്‍ണറെയും സ്വന്തമാക്കിയത്. കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ ഈ തുകയും ഇരുവര്‍ക്കും നഷ്ടമാകും. 2009 ല്‍ വിലക്ക് നേരിട്ട ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിന് 20 കോടി ഡോളറിന്‍റ പരസ്യ കരാറുകള്‍ നഷ്ടപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News