ബഹുഭാര്യത്വം: ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക്

ബഹുഭാര്യത്വം കുറ്റകരമാക്കണോ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ബഹുഭാര്യത്വം കുറ്റകരമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി കേന്ദ്രത്തിന്റെയും നിയമകമ്മീഷന്റെയും വിശദീകരണം തേടും.

തലാക്ക് നിയമവിരുദ്ധമാക്കിയതിന് സമാനമായ ബഹുഭാരത്വവും കുറ്റകരമാക്കണമെന്നാണ് ആവശ്യം.മൂന്ന് കുട്ടികളുടെ മാതാവായ ദില്ലി സ്വദേശിയാ സമീന ബീഗമാണ് ഹര്‍ജിക്കാരി.

ബിജെപി നേതാവ് അശ്വനി ഉപാദ്ധ്യയടക്കം നാലു പേര്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.മുസ്ലീം വ്യക്തി നിയമം അനുസരിച്ചുള്ള ബഹുഭാരത്വം ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജിക്കാരി ചൂണ്ടികാട്ടുന്നു.ചീഫ് ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News