കീഴാറ്റൂരില്‍ ബൈപ്പാസ് വേണം; റോഡ് നിര്‍മ്മാണത്തിനെതിരായ സമരങ്ങള്‍ അനാവശ്യം; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്

കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരത്തിനു പിന്തുണ അറിയച്ച് ഇന്നലെ അവിടെയെത്തിയ പിസി ജോര്‍ജ് ഇന്ന് നിയമസഭയില്‍ നിലപാട് മാറ്റി രംഗത്തെത്തി.

കീഴാറ്റൂരില്‍ ബൈപ്പാസ് ഉണ്ടാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പിസി നിയമസഭയില്‍ അഭിപ്രായപ്പെട്ടു. നാട് വികസിക്കേണ്ടത് അത്യാവശ്യമാണ്. റോഡ് നിര്‍മ്മാണങ്ങള്‍ക്കെതിരെ ആര് സമരം ചെയ്യ്താലും അത് ശരിയല്ലെന്ന പക്ഷക്കാരനാണ് താനെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

കീഴാറ്റൂരില്‍ പ്രശ്‌നം ബൈപ്പാസല്ലെന്നും പ്രദേശം രണ്ടായി പകുത്ത് പോകുന്നതാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എലവേറ്റഡ് റോഡിന്റെ സാധ്യത സര്‍ക്കാര്‍ ആരായണമെന്നും പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News