മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങി സിഐടിയു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സിഐടിയു ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു.

പുതുക്കിയ സംഘടനാ രേഖ കൗണ്‍സില്‍ അംഗീകരിച്ചു. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ അവതരിപ്പിച്ച സംഘടനാ രേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. യുവജനങ്ങളെ കൂടുതലായി സംഘടനയിലേക്ക് കൊണ്ട് വരുന്നതിനാവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് സംഘടനാ രേഖ.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. മെയ് മാസത്തില്‍ ദേശവ്യാപക രണം സംഘടിപ്പിക്കും. മറ്റ് തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് ഒക്ടോബറില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News