സ്മിത്തിനെ പിടിച്ചു പുറത്താക്കി ഇന്ത്യന്‍ ക്രിക്കറ്റ് അധികാരികളും; രാജസ്ഥാന്‍ റോയല്‍സിന് പുതിയ നായകന്‍; ഐപിഎല്ലും സ്വാഹ

പന്തില്‍ കൃത്രിമം കാണിച്ചതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്ത് ഊരാക്കുടുക്കിലേക്ക്. ഐപിഎലില്‍ നിന്നടക്കം പുറത്തേക്കുള്ള പാതയിലാണ് സ്മിത്ത്.

ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനം ഒ‍ഴിയണമെന്നാവശ്യപ്പെട്ടതോടെ സ്മിത്ത് രാജിവെച്ചു. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനയാവും പുതിയ നായകന്‍.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി ഐ പി എല്ലിനെത്തേണ്ടിയിരുന്ന സ്മിത്തിന്റെയും സണ്‍ റൈസേഴ്സ് താരമായി എത്തേണണ്ടിയിരുന്ന വാര്‍ണറുടെയും സാധ്യതകളും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

വാര്‍ണര്‍ക്ക് സ്ഥാനം നഷ്ടമാവുമോ എന്നതിനെ സംബന്ധിച്ച് തീരുമാനമായില്ല. 12 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്മിത്തിനെയും സണ്‍റൈസേഴ്സ് വാര്‍ണറെയും സ്വന്തമാക്കിയത്. കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ ഈ തുകയും ഇരുവര്‍ക്കും നഷ്ടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News