ആഷസിലും ഓസീസിന്‍റെ ചതിക്കളി; പ്രതി ബാന്‍ക്രോഫ്റ്റ് തന്നെ; വീഡിയോ പുറത്ത്

ദക്ഷിണാഫിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടയിലെ ഓസ്ട്രേലിയയുടെ ചതിപന്ത് കളി വിവാദം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിനിടെ ആഷസ് പരമ്പയിലും ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കേപ്ടൗണില്‍ ആരോപണവിധേയനായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് തന്നെയാണ് ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെയും പന്തില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ചത്.

ആഷസിനിടെ ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയതായി മുന്‍ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ മൈക്കള്‍ വോണിന്‍റെ ആരോപണം ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അഞ്ചാം ടെസ്റ്റിന്‍റെ ഇടവേളയില്‍ ഡ്രസിങ്ങ് റൂമില്‍ ചായയുണ്ടാക്കുന്നതിനിടെ സ്പൂണില്‍ പാന്‍റിന്‍റെ ഇടത്തെ പോക്കറ്റില്‍ സൂക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

പഞ്ചസാര തരികളുപയോഗിച്ച് പന്തിന്‍റെ തിളക്കം കൂട്ടാമെന്നും ഗ്രിപ്പ് വരുത്താമെന്നും ക്രിക്കറ്റ്
വിദഗ്ധര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News