തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം; രണ്ടു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: പാറശാലയ്ക്ക് സമീപം ചെങ്കലില്‍ രണ്ടു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

എസ്എഫ്‌ഐ ചെങ്കല്‍ എല്‍.സി ജോയിന്റ് സെക്രട്ടറി ബോബിനും കൂടെ ഉണ്ടായിരുന്ന വിനോയ്ക്കുമാണ് വെട്ടേറ്റത്.

ഇരുവരും ചെങ്കലില്‍ ബൈക്കില്‍ എത്തിയപ്പോഴാണ് ഒരു സംഘം വെട്ടിയത്. ഇരുവരെയും പാറശാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോബിന് കൈയ്ക്കും നടുവിനും പരുക്കേറ്റു. വിനോയ്ക്ക് നിസാര പരുക്കാണുള്ളത്.

ആര്‍എസ്എസ് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here