ദയാവധം അനുവദിക്കണം; ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ രംഗത്ത്

മരിക്കാനനുവദിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ രംഗത്ത്.മഹാരാഷ്ട്രയിലെ ബുല്‍ധുവന ജില്ലയിലെ കര്‍ഷകരാണ് ദയാ‍വധം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും കത്ത് നല്‍കിയത്.

സമരങ്ങളും പ്രതിഷേധങ്ങളും മഹാരാഷ്ട്രയില്‍ അവസാനിക്കുന്നില്ല എന്നതിന്‍റെ സൂചനകളാണ് മഹാരാഷ്ട്രയിലെ ബുല്‍ദുവാന ജില്ലയിലെ കര്‍ഷകര്‍ നല്‍കുന്നത്.

ബുല്‍ദുവാനിലെ അമരാവതി ഡിവിഷനിലെ കര്‍ഷകരാണ് തങ്ങള്‍ക്ക് ദയാവധം അനുവധിക്കണമെന്ന വിചിത്രആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗവര്‍ണര്‍വിദ്യാ സാഗര്‍ റാവുവിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും നല്‍കിയ കത്തിലൂടെയാണ് കര്‍ഷകര്‍ ദയാവധം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.വിളകള്‍ക്ക് മാന്യമായ വില ലഭിക്കാത്തതും,വിള നാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതുമാണ് ഇത്തരമൊരു ആ‍വശ്യത്തിന് പിന്നിലെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

ഹൈവേ നിര്‍മ്മിക്കാനായി സര്‍ക്കാരിന് വിട്ടു കൊടുത്ത സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന് പിന്നാലെ ബിജെപി സര്‍ക്കാരിന്‍റെ നടപടികള്‍ ഇ‍ഴയുന്നുവെന്ന സൂചനയാണ് കര്‍ഷകരുടെ ആവശ്യത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായ രോഗികള്‍ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി ഏതാനും ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് ശേഷം ദയാവധം ആ‍വശ്യപ്പെട്ടുള്ള ആദ്യ അഭ്യര്‍ത്ഥന എന്ന പ്രത്യേകതയും കര്‍ഷകരുടെ ആവശ്യത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News