ആ പ്രതിഭയെ നശിപ്പിക്കരുത്; ആവശ്യം ഇന്ത്യയില്‍ നിന്നും; പന്തില്‍ കൃത്രിമം കാണിക്കുന്ന ആദ്യ നായകനൊന്നുമല്ല; ഇങ്ങനെ ക്രൂശിക്കുന്നതെന്തിനെന്നും ചോദ്യം

ദില്ലി: കായിക ലോകത്ത് മാത്രമല്ല ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുകയാണ് സ്മിത്തും ഓസ്‌ട്രേലിയയും കാട്ടിയ കള്ളക്കളി. പന്തില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ സ്മിത്തിനും ഓസ്‌ട്രേലിയന്‍ ടീമിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ നേരിട്ടിടപ്പെട്ടത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ദിപ്പിച്ചു. സ്മിത്തിന്റെ നായകസ്ഥാനം പിടിച്ചുവാങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ നിന്നും പുറത്താക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

ഐ പി എല്ലില്‍ രാജസ്ഥാന്റെ നായകസ്ഥാനം നഷ്ടമായ സ്മിത്ത് ഇവിടെയും കളിക്കാനാകില്ലെന്ന ഭീഷണി നേരിയുകയാണ്. ക്രിക്കറ്റ് ലോകം ഒന്നടങ്കം സ്മിത്തിനെയും ടീമിനെയും ക്രൂശിക്കുകയാണ്.

അതിനിടയിലാണ് സ്മിത്തിന് പൂര്‍ണപിന്തുണ പ്രഖാപിച്ച് ഇന്ത്യയില്‍ നിന്ന് ആദ്യ ശബ്ദം ഉയരുന്നത്. ഇന്ത്യന്‍ ബൗളിംഗ് വസന്തമായിരുന്ന ആശിഷ് നെഹ്‌റയാണ് സ്മിത്തിനെയും കൂട്ടരെയും ക്രൂശിക്കുന്നതിനെതിതെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ആദ്യ സംഭവമല്ലെന്നും നെഹ്‌റ ചൂണ്ടികാട്ടി. കുറ്റം ഏറ്റുപറയാന്‍ സ്മിത്തടക്കമുള്ളവര്‍ കാട്ടിയ മാന്യതയെ അദ്ദേഹം അഭിനന്ദിച്ചു.

തെറ്റ് പറ്റിയത് ഏറ്റുപറഞ്ഞത് മഹത്തരമാണെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സ്മിത്തിനെ ഇത്തരത്തില്‍ നശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റ് ഏറ്റുപറഞ്ഞ സ്ഥിതിക്ക് മാന്യമായ ശിക്ഷ നല്‍കി സ്മിത്തിനെ കളിക്കാനനുവദിക്കണമെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News