ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണ തേടി കോണ്‍ഗ്രസ്; ക്ഷണം എംഎം ഹസന്റേത്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണ തേടി കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മാധ്യമം ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എംഎം ഹസന്റെ പരാമര്‍ശങ്ങള്‍.

അഭിമുഖത്തില്‍ എംഎം ഹസന്‍ പറയുന്നത് ഇങ്ങനെ:

ചെങ്ങന്നൂരില്‍ ബിജെപിക്ക് വോട്ട് ഭിന്നിപ്പിക്കാനേ കഴിയൂ. അത് എല്‍ഡിഎഫ് ജയിക്കുന്നതിന് അവസരമുണ്ടാക്കും. ബിജെപിക്കാരെ കൊല്ലുന്നവരാണ് ഇടതു മുന്നണിക്കാര്‍. ഈ സാഹചര്യത്തില്‍ ബിജെപി യുഡിഎഫിനെ പിന്തുണയ്ക്കണം.


ചെങ്ങന്നൂരില്‍ യുഡിഎഫ്-എല്‍ഡിഎഫ് മത്സരമാണെന്നും തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തെപ്പറ്റിയുള്ള വിലയിരുത്തലാകില്ലെന്നും ഹസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here