ഹയര്‍സെക്കണ്ടറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; പ്രചരിച്ചത് വിദ്യാര്‍ഥികള്‍ പരീക്ഷക്ക് പഠിക്കാന്‍ സ്വയം തയ്യാറാക്കിയ ചോദ്യാവലി

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ക്രൈം ബ്രാഞ്ച് ഡിജിപി.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ഡിജിപി കൈമാറി. വിദ്യാര്‍ഥികള്‍ പരീക്ഷക്ക് പഠിക്കാന്‍ സ്വയം തയ്യാറാക്കിയ ചോദ്യാവലിയാണ് ചോദ്യപേപ്പര്‍ എന്ന നിലക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യാവലിയാണ് കുട്ടികള്‍ തയ്യാറാക്കിയിരുന്നത്. ഇതില്‍ ചിലത് പരീക്ഷക്ക് വന്നതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നു തെറ്റുദ്ധരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ചോദ്യാവലി തയ്യാറാക്കിയത് തൃശ്ശൂര്‍ മതിലകത്തെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News