കൂകിപ്പായാന്‍ തീവണ്ടിയുമായി ടൊവീനോ; വീഡിയോ സോംഗ് വൈറല്‍

യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവീനോ തോമസ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. മായാനദിയുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം അഭിയുടെ കഥ തീയറ്ററുകളിലെത്താനായി കാത്തുനില്‍ക്കുകയാണ്.

ഇപ്പോവിതാ പുതിയ ചിത്രം തീവണ്ടിയും മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി.

‘താ തിന്നം താനാ തിന്നം’ എന്നു തുടങ്ങുന്ന ഗാനം മനോഹരമാണ്. വിഷുവിന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. തൊഴില്‍ രഹിതനായ ചെറുപ്പക്കാരനായാണ് ടോവിനോ ചിത്രത്തിലെത്തുന്നത്.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് പാട്ടിനു വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖമായ കൈലാസ് മേനോനാണ്. താം തിന്നം പാട്ട് ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News