ബിജെപി ഭരണം രാജ്യത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി; ”കേന്ദ്രം തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കി; തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വന്‍പ്രക്ഷോഭം ഉയര്‍ന്ന് വരണം”

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭം ഉയര്‍ന്ന് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഐടിയു ദേശീയ കൗണ്‍സിലിന്റെ സമാപന റാലി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപി ഭരണം രാജ്യത്തിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ നിയമ ഭേദഗതിയിലൂടെ എപ്പോള്‍ വേണമെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിടാവുന്ന സാഹചര്യമാണ് കേന്ദ്രം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഉയര്‍ന്ന് വരുന്ന തൊഴിലാളി കര്‍ഷക മഹാഐക്യമാണ് ബിജെപിക്ക് ബദലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ബദല്‍ എന്ന് പറയുക മാത്രമല്ല, ബദല്‍ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കേരളം ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ തൊഴിലാളി റാലിയോടെയാണ് നാലു ദിവസമായി കോഴിക്കോട് നടന്ന സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ സമ്മേളനം സമാപിച്ചത്. ജില്ലയിലെ തൊഴിലാളികള്‍ കുടുംബസമേതം് കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തി. ജനറല്‍ കൗണ്‍സില്‍ പ്രതിനിധികളും പ്രകടനമായി എത്തിച്ചേര്‍ന്നു.

മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ, പ്രതിരോധം വളര്‍ത്തിയെടുക്കാനുളള പരിപാടികള്‍ക്ക് സിഐടിയു ജനറല്‍ കൗണ്‍സില്‍ രൂപം നല്‍കിയതായി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു.

മന്ത്രി ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സമ്മേളത്തില്‍ ദേശീയ പ്രസിഡന്റ് ഡോ. കെ ഹേമലത, വൈസ് പ്രസിഡന്റ് എകെ പത്മനാഭന്‍ എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News