
കൃഷിക്കും സ്ത്രീശാക്തീകരണത്തിനും മൃഗസംരക്ഷണത്തിനും ഊന്നല്‍ നല്‍കി കൊല്ലം ജില്ല പഞ്ചായത്ത് ബജറ്റ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ശിവശങ്കരപിള്ളയാണ് അവതരിപ്പിച്ചത്.
194 കോടി 50 ലക്ഷം രൂപ വരവും 188 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ജില്ല പഞ്ചായത്തില്‍ അവതരിപ്പിച്ചത്. കൂലിച്ചെലവിന് സബ്സിഡി നല്‍കിയും ശൂരനാട് റൈസ് മില്‍ സ്ഥാപിച്ചും നെല്‍കൃഷിയെ പഴയ പ്രതാപത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക വിഭവ സംഭരണ കേന്ദ്രങ്ങളും കുടുംബശ്രീ വിപണകേന്ദ്രങ്ങളും കൂടുതല്‍ വ്യാപിപ്പിക്കും.
ഇറച്ചിക്കോഴികൃഷിയില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കാനായി ബ്രോയിലര്‍ പാര്‍ക്ക് തുടങ്ങും. തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് കാറ്ററിങ്ങില്‍ പരിശീലനം നല്‍കി രുചിക്കൂട്ടം എന്ന പദ്ധതിയിലൂടെ തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തും.
ശാസ്താംകോട്ട തടാകം ഉള്‍പ്പെട ജില്ലയിലെ ജലാശായങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനും ബൃഹത്പദ്ധതിയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാനായി 5 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.
ട്രാന്‍സ്ജെന്‍ഡേഴ്സിനേയും എച്ച് ഐ വി ബാധിതരയേും ഭിന്നശേഷിയുളേളവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള സാമൂഹ്യക്ഷേമപദ്ധതികള്‍ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here